വക്ത്ര രോഗങ്ങൾ (Mouth Ulcer) വായിലുണ്ടാകുന്ന രോഗങ്ങളെയാണ് ആയുർവേദത്തിൽ വക്ത്രരോഗങ്ങൾ എന്നു പറയുന്നത്. വായ്പുണ്ണ് എന്ന് സാധാരണയായി പറയാം പ്രധാനകാരണം ക്രമം തെറ്റിയ ഭക്ഷണ രീതി ദഹനവ്യവസ്ഥയിലെ തകരാറുകൾ പരിഹാര മാർഗങ്ങൾ അമിതാഹാരം ഒഴിവാക്കുക ആഹാരം ചവച്ചരച്ചു തിന്നുക. പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. ഇഞ്ചി, വെളുത്തുള്ള, കറിവേപ്പില എന്നിവ കൊണ്ട് ആഹാരം പാകം ചെയ്ത് കഴിക്കുക. ആഹാരത്തിന് മുൻപും പിൻപും വായ നല്ലവണ്ണം കഴുകുക രാവിലെയും രാത്രിയിലും പല്ല് തേപ്പ് ശീലമാക്കുക. പുകവലി, മുറുക്ക് , മദ്യപാനം എന്നിവയുള്ളവർക്ക് വായ്പുണ്ണ് സർവ്വസാധാരണമാണ്. അതിനാൽ ഈ ശീലങ്ങൾ ഒഴിവാക്കുക. ഇല്ലെങ്കിൽ പിന്നീട് ഇത് ക്യാൻസറിനു വരെ വഴിവച്ചേക്കാം. ചില പൊടിക്കൈകൾ ഇലക്കറികൾ, മുരിങ്ങയില പഴവർഗങ്ങൾ ആഹാരത്തിൽ ഉൾപെടുത്തുക. മോര് കുടിക്കുക. ചെറുനാരങ്ങാനീരും തുല്യാവെള്ളവും എടുത്ത് കവിൾ കൊള്ളുക. ത്രിഫലാദി ചൂർണ്ണം വെള്ളത്തിലിട്ട് തിളപ്പിപ്പ് അതിൽ അൽപം തേൻ ചേർത്ത് കവിൾ കൊള്ളുക. NB : രോഗത്തിന്റെ സ്വഭാവമനുസരിച്ചുള്ള ശരിയായ ചികിത്സക്ക് അടുത്തുള്ള ഡോക്ട...
🌿Living through Ayurveda🌿.