ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തലപൊതിച്ചിൽ



               തലപൊതിച്ചിൽ

✓വ്യത്യസ്ത ഔഷധ ദ്രവ്യങ്ങൾ അരച്ച് തലയിൽ വച്ച് പൊതിഞ്ഞ് കെട്ടി വക്കുന്നതാണ് തല പൊതിച്ചിൽ എന്നു പറയുന്നത്.

❓ഗുണങ്ങൾ❓

✓തലപൊതിച്ചിലിലൂടെ മാനസികവും, ശാരീരികവുമായ ഉണർവ്വ് രോഗിയ്ക്ക് ഉണ്ടാകുന്നു , അതിനാൽ തന്നെ മാനസിക രോഗങ്ങൾ ഉള്ളവർക്ക് തല പൊതിച്ചിൽ വളരെയേറെ ഗുണം ചെയ്യുന്നു.

✓ഈ കാലഘട്ടത്തിൽ ഏറെ പേരിലും കാണപ്പെടുന്ന രോഗങ്ങളിൽ മിക്കതിന്റെ യും കാരണം അമിത സമ്മർദമാണ്. ഇത്തരത്തിൽ നമുക്ക് അനാവശ്യമായി ഉണ്ടാകുന്ന അമിത സമ്മർദങ്ങൾ കുറച്ച് നമുക്ക് ഉന്മേഷവും ഉണർവ്വും പ്രദാനം ചെയ്യാൻ ഈ ചികിത്സാ രീതിയിലൂടെ സാധിക്കുന്നു.

✓ഉറക്കമില്ലായ്മ പരിഹരിക്കുന്നു.
നാഡീകോശങ്ങളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.

✓മുടികൊഴിച്ചിൽ, താരൻ തുടങ്ങിയവയ്ക്ക് ഉത്തമം.

✓അമിത രക്ത സമർദ്ദം കുറയ്ക്കാൻ സഹായിയ്ക്കുന്നു.

✓തലപൊതിച്ചിൽനിർദേശിക്കുന്ന രോഗങ്ങൾ
       ✓Insomnia
       ✓Hypertension
       ✓Epilepsy
       ✓Anxiety, depression
       ✓Premature graying of hair
       ✓Migraine
       ✓Burning sensation of the body.

        Dr.Sooraj kottakkal,BAMS
                         PH:9746877719
   drsoorajkottakkal@gmail.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആശാളി

  എല്ലൊടിഞ്ഞാൽ ആശാളിയും മൂവിലയും ചങ്ങലം പരണ്ടയും,  ഇത് ഓർമ്മയിലിരിക്കട്ടെ.  അംഗീകരിക്കപ്പെട്ട പ്രസവരക്ഷാ ഔഷധമാണ്. സംസ്കൃതനാമമായ ചന്ദ്രശൂര എന്നതിന്റെ അർത്ഥം ചന്ദ്രനു സമം കാന്തിയും ബലവുമുള്ളവൻ എന്നാണ്ലെപിഡിയം സറ്റൈവം എന്നാണ് ശാസ്ത്രീയ നാമം. സൗദി അറേബ്യ പോലുള്ള ഗൽഫ് രാജ്യങ്ങളിൽ എല്ലുകൾക്ക് ഭ്രംശമുണ്ടായാൽ ആശാളി പാരമ്പര്യമായി നൽകി വരുന്നു. ഹിന്ദിയിൽ ചനസൂര, ഹാമില എന്നും  ഗുജ്ജറാത്തിയിൽ ആശാളിയോ, എന്നും തമിഴിൽ അളിവിരായി എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷ് നാമം: ഗാർഡൻ ക്രെസ്സ് എന്നാണ് Garden Cress. Pepper Wort എന്നും പേരുണ്ട്. ശാസ്ത്രീയ നാമം ലെപിഡിയം സറ്റൈവം.   lepidium sativum.    വിതരണം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൃഷിചെയ്തു വരുന്നു. ഗൾഫ് രാജ്യങ്ങളിലും ഇവ കണ്ടുവരുന്നു, വിവരണം ആശാളി  കടുകിന്റെ  ആകൃതിയിലുള്ള ഒരു സസ്യമാണ്‌. വളരെ ചെറിയ സസ്യം കൂടിയാണ്‌ ആശാളി. പൂവിന്‌  നീല  നിറവും സസ്യത്തിന്‌ സുഗന്ധവുമുണ്ട് 30 സെന്റീമീറ്ററോളം ഉയരത്തിൽ വളരുന്ന സസ്യമാണ്. ഇലകൾക് 1.5-4 സെ.മീ. നീളവും – സെ.മീ വീതിയും ഉണ്ട് ഇലകൾ മിനുസമുള്ളവയാണ്.ഫലത്തിന്റെ അരികുകൾ ചിറകുകളോടു കൂടിയതാണ്. വിത്തുകൾ വളരെ ചെറുതും ചുവപ്പു കലർന്ന

VASTHY(ENEMA THERAPY)

                    വസ്തി ആയ്യുർവേദത്തിലെ പ്രധാനപ്പെട്ട  ചികിത്സാരീതിയാണ് വസ്തി. അനേകവിധത്തിലുള്ള വസ്തികൾ ആയ്യുർ വേദത്തിൽ ഉണ്ട്. ✓തേനും കഷായവും ഉൾപ്പെടെ അരച്ചു ണ്ടാക്കുന്ന വസ്തിദ്രവ്യം രോഗിയുടെ മലദ്വാരത്തിലൂടെയാണ് പ്രയോഗിക്കുന്നത് എന്നാൽ ഇതൊരിക്കലും രോഗിയ്ക്ക് വേദന ഉണ്ടാക്കുന്നില്ല. എന്നാൽ വസ്തി ചെയ്യുന്നതിനു മുൻപും ശേഷവും ഡോക്ടറുടെ വ്യക്തമായ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. വസ്തിയുടെ പൂർണ്ണമായ ഗുണം രോഗിയ്ക്ക് ലഭിക്കുന്നു. ❓വസ്തികൾ പ്രധാനമായും രണ്ട് തരം❓ ✓കഷായവസ്തി ✓സ്നേഹ വസ്തി ❓വസ്തിയുടെ ഗുണങ്ങൾ❓ വസ്തി ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലുള്ള എല്ലാ വിധ ദൂഷ്യവസ്തുക്കളും പുറംതള്ളാൻ സഹായിയ്ക്കുന്നു. ആയ്യുർവേദത്തിൽ പറയുന്ന കിഴി , തടവൽ തുടങ്ങിയ പ്രയോഗങ്ങളെല്ലാം കഴിഞ്ഞ് രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് വസതി നിർദേശിക്കുന്നത്             ❓വസ്തിയുടെ ഗുണങ്ങൾ❓ ✓വസ്തിയിലൂടെ വാതിക സംബന്ധമായ വേദനയിൽ നിന്നും രോഗി മുക്തനാകുന്നു. ✓വസ്തിയ്ക്കു മുൻപുള്ള ക്രിയാ കർമ്മങ്ങൾക്കൂടി ചെയ്യുന്നതിലൂടെയാണ് ഇത് കൂടുതൽ ഫലവത്താകുന്നത്. ✓ഇതിലൂടെ വേദനസംബന്ധമായ പ്രശ്നങ്ങൾ പരിഹര